കോഴിക്കോട്: റിയൽ എസ്റ്റേറ്റ് മേഖലയിൽ ചരിത്രം കുറിച്ച് കാപ്പ്ക്കോൺ ഗ്രൂപ്പ് അവിസ്മരണീയമായ ഒരു ദിനത്തിന് വേദിയൊരുക്കി. പന്തീരാങ്കാവിലെ കാപ്പ്ക്കോൺ സിറ്റിയിൽ ഏപ്രിൽ 24, 25, 26 തീയതികളിലായി നടന്ന ചടങ്ങിൽ ചെയർമാൻ സി. അൻവർ സാദത്ത് 1000 ഫ്ലാറ്റുകളുടെ താക്കോൽ കൈമാറി. കേരളത്തിന്റെ റിയൽ എസ്റ്റേറ്റ് ചരിത്രത്തിൽ ഇത്രയും കുറഞ്ഞ സമയംകൊണ്ട് ആയിരം ഫ്ലാറ്റുകൾ കൈമാറുന്നത് ഇതാദ്യമായാണ്.
- കോഴിക്കോടിന്റെ ഐടി ഭൂപടം മാറ്റിവരച്ച്..
ഐടി മേഖലയിൽ 5000-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കോഴിക്കോടിന്റെ വികസന മുഖമായി മാറുകയാണ് കാപ്പ്ക്കോൺ ഗ്രൂപ്പ്. കാപ്പ്ക്കോൺ ബിസിനസ് സെന്റർ നഗരത്തിന്റെ പുതിയ ഐടി ഹബ്ബായി മാറും.
- ലാൻഡ് മാർക്കും ബേസ് ലൈനും ഒന്നിച്ച്...
ഇന്ത്യയിലും വിദേശത്തും പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലാൻഡ് മാർക്ക് ഡെവലപ്പേഴ്സും ബേസ് ലൈൻ പ്രൊജക്ടും കൈകോർത്ത് കാപ്പ്ക്കോൺ ഗ്രൂപ്പായി പ്രവർത്തിക്കാൻ തീരുമാനിച്ചത്. റസിഡൻഷ്യൽ, കൊമേഷ്യൽ, കൺസ്ട്രക്ഷൻ പദ്ധതികളിലൂടെ കാൽ നൂറ്റാണ്ട് കാലം പ്രവർത്തന പാരമ്പര്യമുള്ള കാലിക്കറ്റ് ലാൻഡ് മാർക്ക് ഡെവലപ്പേഴ്സ് ഒരുവർഷം മുൻപ് കാപ്പ്ക്കോൺ ഗ്രൂപ്പിനു കീഴിലേക്കു പ്രവർത്തനം മാറ്റിയിരുന്നു.
- അടുത്ത ലക്ഷ്യം — 25 പദ്ധതികൾ, 2 വർഷത്തിനകം
ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം മേഖലകളിൽ 25 വ്യത്യസ്തമായ പദ്ധതികൾ രണ്ടു വർഷത്തിനകം നടപ്പിലാക്കുമെന്ന് ചെയർമാൻ അൻവർ സാദത്ത് പ്രഖ്യാപിച്ചു. കേരളത്തിലെമ്പാടും കാപ്പ്ക്കോണിന്റെ സാന്നിദ്ധ്യം അനുഭവപ്പെടുന്ന കാലം അധികം ദൂരെയല്ല. കാപ്പ്ക്കോൺ സിറ്റിയിൽ നടക്കുന്ന ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്ടർ അക്ബർ സാദിഖ്, ഡയറക്ടർമാരായ അരുൺ എസ് ബാബു, ജിജോയ് ജി എസ്, കാപ്പ്ക്കോൺ സിറ്റിയുടെ ജനറൽ മാനേജർ- ഓപ്പറേഷൻസ് സാജിർ നടുവത്തിനി തുടങ്ങിയവർ പങ്കെടുത്തു.